Breaking News
Home / ENTERTAINMENT / മുകേഷുമായുള്ള ദാമ്പത്യജീവിതത്തിലെ വേദനിപ്പിച്ച അനുഭവം പറഞ്ഞു , മേതില്‍ ദേവിക

മുകേഷുമായുള്ള ദാമ്പത്യജീവിതത്തിലെ വേദനിപ്പിച്ച അനുഭവം പറഞ്ഞു , മേതില്‍ ദേവിക

മുകേഷുമായുള്ള ദാമ്പത്യജീവിതത്തിലെ വേദനിപ്പിച്ച അനുഭവം പറഞ്ഞു , മേതില്‍ ദേവിക

മലയാളത്തിന്റെ പ്രിയങ്കരനായ നടനാണ് മുകേഷ്. നടി സരിതയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിന് ശേഷം, പിന്നെ നര്‍ത്തകിയായ മേതില്‍ ദേവികയെയാണ് മുകേഷ് വിവാഹം ചെയ്തത്. ഇപ്പോള്‍ മുകേഷിന്റെ രണ്ടാം ഭാര്യ മുകേഷുമായുള്ള ജീവിതത്തില്‍ ഏറെ വേദനിപ്പിച്ച ഒരു സംഭവത്തെ പറ്റി വെളിപ്പെടുത്തിയിരിക്കയാണ്.

മേതില്‍ ദേവികയുടെ വാക്കുകള്‍ ഇങ്ങനെ മുകേഷേട്ടന്‍ രാഷ്ട്രീയത്തിലേക്ക് വന്നപ്പോള്‍ ആദ്യം എനിക്ക് കുറച്ചു വിഷമമൊക്കെ തോന്നി. എന്തിനാ പിന്നെ കല്യാണം കഴിച്ചതെന്ന് തോന്നി. എനിക്ക് ഒരു പൊളിറ്റീഷ്യനെ കല്യാണം കഴിക്കാന്‍ ഒട്ടും താല്‍പര്യം ഉണ്ടായിരുന്നില്ല. അതെന്റെ അജന്‍ഡയിലില്ല. ഒരു ദാമ്പത്യ ജീവിതമെന്ന് പറയുമ്പോള്‍ ഒരുമിച്ചുണ്ടാവുക എന്നതാണ് എന്നെ സംബന്ധിച്ച് ഏറ്റവും വലിയ കാര്യം. എന്നാലിപ്പോള്‍ ഒരു ജനപ്രതിനിധിയാകുന്നത് ഭര്‍ത്താവാകുന്നതിനെക്കാള്‍ വലിയ കാര്യമാണെന്ന്എ നിക്ക് മനസിലായിയെന്ന് ദേവിക വ്യക്തമാക്കി. അതേ സമയം നേരത്തെ മുകേഷിന് എതിരെ ഒരാരോപണം വന്നപ്പോളും മേതില്‍ ദേവിക പ്രതികരിച്ചിരുന്നു. ടെസ്സ് എന്ന യുവതി മുകേഷിനെതിരെ മീ ടൂവുമായി രംഗത്തെത്തിയിരുന്നു ഈ സംഭവത്തിന് പിന്നാലെയും മുകേഷിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു ദേവികയ്ക്ക്.

പല സ്ത്രീകളും മുകേഷിന് അനാവശ്യ സന്ദേശങ്ങള്‍ അയക്കാറുണ്ടെന്നും അത്തരത്തില്‍ ഉള്ളവരെ മുകേഷ് ബ്ലോക്ക് ചെയ്യാറാണ് പതിവെന്നും മേതില്‍ ദേവിക പറയുന്നു. എന്നാല്‍ ഇതിന് ഒന്നും ക്യാമ്പയിന്‍ നടന്നില്ലെന്നും സ്ത്രീയെന്ന നിലയില്‍ ഇതുപോലെയുള്ള കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ സങ്കടം വരാറുണ്ടെന്നും ഇത്രയും വര്‍ഷം മുന്‍പ് എന്താണ് സംഭവിച്ചതെന്ന് മുകേഷിനോട് ചോദിച്ചപ്പോള്‍ തനിക്ക് ഓര്‍മയില്ലന്നാണ് അദ്ദേഹം പറഞ്ഞത്. മുകേഷ് തന്നോട് നുണ പറയില്ലെന്നും മീടു ഉയര്‍ന്നപ്പോള്‍ അദ്ദേഹം വിഷമിച്ചെന്നും ദേവിക പറഞ്ഞു. പത്തൊന്‍പത് വര്‍ഷം മുന്‍പ് നടന്ന കാര്യങ്ങളില്‍ തനിക്ക് ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും തന്നെ വിവാഹം കഴിച്ച ശേഷം സ്ത്രീകളുടെ പോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുന്ന ആളുകൂടിയാണ് മുകേഷ് എന്നുമാണ് ദേവിക കൂട്ടിച്ചേര്‍ത്തത്.

സരിതയുമായി വേര്‍പിരിഞ്ഞ മുകേഷ് 2013ലാണ് നര്‍ത്തകിയായ മേതില്‍ ദേവികയെ വിവാഹം ചെയ്യുന്നത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. പ്രശസ്ത മോഹിനിയാട്ടം കലാകാരിയായ ദേവിക പാലക്കാട് രാമനാഥപുരം മേതില്‍ കുടുംബാംഗവും സംഗീത നാടക അക്കാദമി പുരസ്‌ക്കാര ജേതാവുമാണ്. മലയാളത്തിലെ പ്രശസ്ത നടനാണ് മുകേഷ്. നടി സരിതയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയതിന് ശേഷം നര്‍ത്തകിയായ മേതില്‍ ദേവികയെയാണ് മുകേഷ് വിവാഹം ചെയ്തത്. ഇപ്പോള്‍ മുകേഷിന്റെ രണ്ടാം ഭാര്യ മുകേഷുമായുള്ള ജീവിതത്തില്‍ ഏറെ വേദനിപ്പിച്ച ഒരു സംഭവത്തെ പറ്റി വെളിപ്പെടുത്തിയിരിക്കയാണ്. നടന്‍ മുകേഷിന്റെ ഭാര്യയും നര്‍ത്തകിയുമായ മേതില്‍ ദേവിക സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നു. നവാഗതനായ നിഥിന്‍ നാഥ് തിരക്കഥ എഴുതുന്ന ഹ്യൂമന്‍സ് ഓഫ് സംവണ്‍ എന്ന ചിത്രത്തിലൂടെയാണ് ദേവികയുടെ അരങ്ങേറ്റം.

സുമേഷ് ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പത്മരാജന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു ചിത്രം കൂടിയാണിത്. മഡോണ സെബാസ്റ്റ്യനും ചിത്രത്തിലൊരു പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. വിജെ മേഘ്ന നായര്‍ , ധന്യ വര്‍മ എന്നിവരാണ് മറ്റുതാരങ്ങള്‍. നടന്‍ മുകേഷും നര്‍ത്തകിയായ മേതില്‍ ദേവികയും ഒന്നിക്കുന്നു. ‘നാഗ’ എന്ന നാടകത്തിലൂടെയാണ് ദമ്പതികള്‍ ആദ്യമായി അരങ്ങിലെത്തുന്നത്. ഗിരീഷ് കര്‍ണാടിന്റെ വിഖ്യാത നോവലായ ‘നാഗ മണ്ഡലയുടെ’ മലയാളം ആവിഷ്ക്കാരമാണ് നാഗ. കാളിദാസ കലാകേന്ദ്രയാണ് നാടകം രംഗത്ത് എത്തിക്കുന്നത്. റാണി എന്ന കഥാപാത്രമായിട്ടാണ് ദേവിക അഭിനയിക്കുന്നത്. അപ്പണ്ണ,നാഗരാജാവ് എന്ന രണ്ടു വേഷങ്ങളില്‍ മുകേഷും വേദിയിലെത്തും.

മുകേഷിന്റെ സഹോദരിയും പ്രശസ്ത നടിയുമായ സന്ധ്യാ രാജേന്ദ്രനും മകന്‍ ദര്‍ശനും നാടകത്തില്‍ അഭിനയിക്കുന്നുണ്ട്. മുകേഷിന്റെ സഹോദരീ ഭര്‍ത്താവ് ഇ. എ. രാജേന്ദ്രന്‍ നേതൃത്വം നല്കുന്ന കാളിദാസ കലാകേന്ദ്രമാണ് നാഗ നിര്‍മ്മിക്കുന്നത്. ബ്യാരി എന്ന സിനിമയിലുടെ ദേശിയ പുരസ്കാരം നേടിയ സുവീരന്‍ ആണ് സംവിധാനം. നാടകത്തിന്റെ ഏറ്റവും വലിയ സവിശേഷത ആദ്യവസാനം വരെ ഉള്ള മോഹന്‍ലാലിന്‍റെ ശബ്ദാവതരണം ആണ് ആർഭാട വിവാഹങ്ങളുടെ കാലത്ത് വേറിട്ട മാതൃകയായി പ്രശസ്ത കലാകാരൻ സൂര്യ കൃഷ്ണ മൂർത്തിയുടെ മകൾ സീതയുടെ വിവാഹം. വിവാഹം നടക്കുന്നത് വീട്ടിലെ ചെറിയ പൂജാമുറിയിൽ. ബിഹാർ സ്വദേശി ചന്ദൻകുമാർ ആണ് വരൻ. മുകേഷ് വിവാഹം ചെയ്തിരിക്കുന്നത് നർത്തകിയായ മേതിൽ ദേവികയാണ്.

About admin

online news web portal

Check Also

ജനപ്രിയ സീരിയൽ കുടുംബവിളക്കിലെ വേദികയെ നേരില്‍ കണ്ടാല്‍ പോലും അറിയില്ല നടിയുടെ വിശേഷങ്ങളിങ്ങനെ

ജനപ്രിയ സീരിയൽ കുടുംബവിളക്കിലെ വേദികയെ നേരില്‍ കണ്ടാല്‍ പോലും അറിയില്ല നടിയുടെ വിശേഷങ്ങളിങ്ങനെ പ്രേക്ഷക ശ്രദ്ധ നേടിയ ചലച്ചിത്രം തന്മാത്രിയിലൂടെ …

Leave a Reply

Your email address will not be published. Required fields are marked *