Breaking News
Home / ENTERTAINMENT / മലയാളി പ്രേക്ഷകരുടെ നടന്‍ ഗിന്നസ് പക്രുവിന്റെ ആരും അറിയാത്ത ജീവിതകഥ ഇങ്ങനെ

മലയാളി പ്രേക്ഷകരുടെ നടന്‍ ഗിന്നസ് പക്രുവിന്റെ ആരും അറിയാത്ത ജീവിതകഥ ഇങ്ങനെ

മലയാളി പ്രേക്ഷകരുടെ നടന്‍ ഗിന്നസ് പക്രുവിന്റെ ആരും അറിയാത്ത ജീവിതകഥ ഇങ്ങനെ

മലയാളി സിനിമ പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് നടൻ ഗിന്നസ് പക്രു. വെല്ലുവിളികളെ അവഗണിച്ചു തന്നെയായിരുന്നു താരത്തിന്റെ ജീവിതം മുന്നേറിയത്. കടുത്ത വെല്ലുവിളികളായിരുന്നു സിനിമയിലായാലും ജീവിതത്തിലായാലും അദ്ദേഹം നേരിട്ടിരുന്നത്. മലയാളത്തിന് പുറമെ തമിഴിലും പക്രു അഭിനയിച്ചിട്ടുണ്ട്.

എന്നാൽ ഇപ്പോൾ തന്റെ വിവാഹത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും പറയുന്ന ഗിന്നസ് പക്രുവിന്റെ ഒരു അഭിമുഖം ആണ് സോഷ്യല്‍ മീഡിയയിൽ ഏറെ വൈറലാകുന്നത്. കുടുംബമാണ് എന്നും എല്ലാത്തിനും ശക്തി. അമ്മയായിരുന്നു കുട്ടിക്കാലത്ത് മത്സരങ്ങള്‍ക്കായി കൊണ്ടുപോയിരുന്നത്. തനിക്ക് കുടുംബ ജീവിതം സാധ്യമാവില്ലെന്ന് പറഞ്ഞവരുമുണ്ടെന്നും അദ്ദേഹം പറയുന്നു. 2 വര്‍ഷത്തില്‍ കൂടുതല്‍ ആയുസ്സ് തന്റെ ദാമ്പത്യത്തിന് ഉണ്ടാവില്ലെന്നായിരുന്നു ചിലര്‍ അന്ന് പറഞ്ഞത്. വിവാഹം കഴിഞ്ഞ് 12 വര്‍ഷം ആയെന്ന് അദ്ദേഹം പറയുന്നു. മൂത്ത മകളെ നഷ്ടപ്പെട്ടപ്പോഴും തന്റെ സര്‍ജറിയുടെ സമയത്തുമെല്ലാം ശക്തമായ പിന്തുണയുമായി ഒപ്പം നിന്നത് ഭാര്യയാണ്.

ദീപ്തകീര്‍ത്തി എന്നാണ് ഗിന്നസ് പക്രു മകള്‍ക്ക് പേരിട്ടത്. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളുമായി ഇടയ്ക്ക് അദ്ദേഹം എത്താറുണ്ട്. താന്‍ പോവുന്നിടത്തെല്ലാം മകളും വരാറുണ്ടെന്നും അവളാണ് ഇപ്പോള്‍ കാര്യങ്ങളെല്ലാം നോക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഒരേ നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞ് ഇടയ്ക്ക് അച്ഛനും മകളും എത്താറുണ്ട്. അച്ഛനൊപ്പം പൊതുവേദിയിലും മകള്‍ എത്തിയിരുന്നു. ഹാസ്യപരിപാടിയിലായിരുന്നു മകളും എത്തിയത്. 2 വര്‍ഷത്തിനുള്ളില്‍ തന്റെ വിവാഹജീവിതം അവസാനിക്കുമെന്നായിരുന്നു മുന്‍പ് ചിലര്‍ പറഞ്ഞത്. ഇന്നിപ്പോള്‍ 12 വര്‍ഷമായി.

പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഭാര്യ ഒപ്പമുണ്ടായിരുന്നു. താന്‍ ആശുപത്രിയിലായിരുന്ന സമയത്ത് ഒരു കുഞ്ഞിനെപ്പോലെയാണ് അവള്‍ തന്നെ ശുശ്രൂഷിച്ചതെന്നും താരം പറയുന്നു. അത് പോലെ തന്നെ അമ്മയും അന്ന് കൂട്ടിനുണ്ടായിരുന്നു. താന്‍ നേരെ നില്‍ക്കുന്ന അവസ്ഥയിലായപ്പോഴായിരുന്നു അമ്മ വീട്ടിലേക്ക് പോയതെന്നും അദ്ദേഹം പറയുന്നു. സൗബിനും സുരാജും പ്രധാന വേഷങ്ങളിലെത്തിയ ‘ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25’ എന്ന സിനിമയിലെ വലിയൊരു സസ്പെൻസ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുകയാണ്. സയന്‍സ് ഫിക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ ഇറങ്ങിയിരിക്കുന്ന ചിത്രത്തിൽ എല്ലാവരെയും രസിപ്പിച്ചത് റോബോട്ടായെത്തി വിസ്മയിപ്പിച്ച ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനാണ്. ചിത്രത്തില്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പനായി എത്തിയത് പ്രത്യേകം രൂപകൽപനചെയ്ത ഒരു റോബോട്ടാണെന്നാണ് ഏവരും കരുതിയിരുന്നത്. എന്നാൽ ടിവി ഷോകളിലൂടെയും സിനിമകളിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ കോമഡി താരം സൂരജ് തേലക്കാടാണ് ആൻഡ്രോയ്ഡ് കുഞ്ഞപ്പനായി എത്തിയിരിക്കുന്നതെന്നാണ് പുതിയ വാ‍ർത്ത. ആന്‍ഡ്രോയിഡ് കുഞ്ഞപ്പനായി പ്രേക്ഷകരെ രസിപ്പിച്ച സൂരജിനെ അഭിനന്ദിച്ച്‌ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് നടൻ ഗിന്നസ് പക്രു. ഫേസ്ബുക്കിലൂടെയാണ് പക്രു സൂരജിനെ അഭിനന്ദിച്ചിരിക്കുന്നത്. ‘ഈ ചിത്രത്തില്‍ നിന്‍റെ മുഖമില്ല. ശരീരം മാത്രം. കുഞ്ഞപ്പന്‍ എന്ന റോബര്‍ട്ടിന് വേണ്ടി നീ എടുത്ത പ്രയത്‌നം. പ്രിയ സൂരജ് അഭിനന്ദനങ്ങള്‍’

എന്നാണ് പക്രു ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. നവാഗതനായ രതീഷ് ബാലകൃഷ്ണപൊതുവാളാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തീയേറ്ററുകളിൽ പ്രേക്ഷക പിന്തുണയും നിരൂപക പ്രശംസയും ഒരുപോലെ നേടിയിരുന്നു ചിത്രം. മലയാള സിനിമയിൽ തുടക്കം മുതലേ വിജയങ്ങൾ മാത്രം വെട്ടിപ്പിടിച്ച് മുന്നേറുന്ന ചില നടന്മാരുണ്ട്. അത്തരം നടന്മാരുടെ പട്ടിക എടുത്തു നോക്കിയാൽ മുൻപന്തിയിൽ നിൽക്കുന്ന നടന്മാരിൽ ഒരാളാണ് ഗിന്നസ് പക്രു. മിമിക്രിയിലും സിനിമയിലും സംവിധാനത്തിലും നിര്‍മ്മാണത്തിലും ഒരുപോലെ തിളങ്ങുന്ന താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രങ്ങൾ വൈറലാകുകയാണ് ഇപ്പോൾ.

രണ്ടു കാലങ്ങളിലെ രണ്ട് ഓണനാളുകളിൽ പകർത്തിയ ചിത്രങ്ങളാണ് താരമിപ്പോൾ പങ്കുവെച്ചിരിക്കുന്നത്. 24 വര്‍ഷങ്ങൾ ഇടവേളകളിലുള്ള ഓണനാളുകളിലെ സഹോദരിമാർക്കൊപ്പം പകര്‍ത്തിയ രണ്ടു ചിത്രങ്ങളാണ് ഗിന്നസ് പക്രു പങ്കുവെച്ചിരിക്കുന്നത്. ഒന്ന് 1995 ൽ പകര്‍ത്തിയ ഒരു ചിത്രവും മറ്റൊന്ന് ഇത്തവണത്തെ ഓണചിത്രവുമാണ് താരം പങ്കുവെച്ചിരിക്കുന്നത്. സഹോദരിമാരായ കവിതയ്ക്കും സംഗീതയ്ക്കും ഒപ്പമുള്ള താരത്തിൻ്റെ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്. ഗിന്നസ് പക്രു നായകനായി ഒടുവിൽ തീയേറ്ററിലെത്തിയ ചിത്രം ഫാൻസിഡ്രസാണ്. ഈ ചിത്രം നിര്‍മ്മിച്ചതും ഗിന്നസ് പക്രു ആയിരുന്നു. മലയാളി പ്രേക്ഷകരുടെ പ്രിയ താരങ്ങളിലൊരാളാണ് നടന്‍ ഗിന്നസ് പക്രു. വെല്ലുവിളികളെ അവഗണിച്ചായിരുന്നു താരം ജീവിതം മുന്നേറിയത്. കടുത്ത വെല്ലുവിളികളായിരുന്നു സിനിമയിലായാലും ജീവിതത്തിലായാലും അദ്ദേഹം നേരിട്ടിരുന്നത്. മലയാളത്തിന് പുറമെ തമിഴിലും പക്രു അഭിനയിച്ചിട്ടുണ്ട്.

1976 ആഗസ്റ്റില്‍ കൊല്ലം ജില്ലയിലെ കുണ്ടറയില്‍ ജനിച്ച താരത്തിന്റെ യഥാര്‍ത്ഥ പേര് അജയ് കുമാര്‍ എന്നാണ്. അംബുജാക്ഷിയമ്മയും രാധാകൃഷ്ണപ്പിള്ളയുമായിരുന്നു മാതാപിതാക്കള്‍. അച്ഛന്‍ ഓട്ടോ ഡ്രൈവറും അമ്മ എല്‍ ഐ സി ഏജന്റുമായിരുന്നു കൂടാതെ അമ്മ ഒരു ടെലിഫോണ്‍ സര്‍വീസ് ഏജന്‍സിയിലും ജോലിചെയ്തിരുന്നു.. അജയ് ജനിച്ചതിനു ശേഷം കുടുംബം കോട്ടയത്തേയ്ക്ക് താമസം മാറ്റി. ചാലക്കുന്ന സി എം എസ് എല്‍ പി സ്‌കൂളിലായിരുന്നു നാലാം ക്ലാസ് വരെ അജയന്റെ വിദ്യാഭാസം. പിന്നീട് എസ് എസ് എല്‍ സിവരെ സി എം എസ് ഹൈസ്‌കൂളിലായിരുന്നു പഠിച്ചത്. കോട്ടയം ബസേലിയസ് കോളേജില്‍ നിന്നും സാമ്പത്തികശാസ്ത്രത്തിൽ അജയ് ബിരുദം കരസ്ഥമാക്കി.

About admin

online news web portal

Check Also

ജനപ്രിയ സീരിയൽ കുടുംബവിളക്കിലെ വേദികയെ നേരില്‍ കണ്ടാല്‍ പോലും അറിയില്ല നടിയുടെ വിശേഷങ്ങളിങ്ങനെ

ജനപ്രിയ സീരിയൽ കുടുംബവിളക്കിലെ വേദികയെ നേരില്‍ കണ്ടാല്‍ പോലും അറിയില്ല നടിയുടെ വിശേഷങ്ങളിങ്ങനെ പ്രേക്ഷക ശ്രദ്ധ നേടിയ ചലച്ചിത്രം തന്മാത്രിയിലൂടെ …

Leave a Reply

Your email address will not be published. Required fields are marked *