Breaking News
Home / ENTERTAINMENT NEWS / CINEMA / പ്രിയ കലാകാരന് ആദരാഞ്ജലികൾ നേർന്ന് താരലോകവും, ആരാധകരും

പ്രിയ കലാകാരന് ആദരാഞ്ജലികൾ നേർന്ന് താരലോകവും, ആരാധകരും

 

പ്രിയ കലാകാരന് ആദരാഞ്ജലികൾ നേർന്ന് താരലോകവും, ആരാധകരും

നടനും മിമിക്രി കലാകരനുമായ കലാഭവൻ ജയേഷ് (44) അന്തരിച്ചു. ഞായറാഴ്ച വൈകുന്നേരം കൊടകര ശാന്തി ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു വർഷത്തോളമായി അർബുദരോഗം ബാധിച്ച് ചികിത്സയിലായിരുന്നു. സംസ്‌കാരം തിങ്കളാഴ്ച രാവിലെ. കൊടകര മറ്റത്തൂര്‍ വാസുപുരം ഇല്ലിമറ്റത്തില്‍ ഗോപിമോനോന്‍ -അരിക്കാട്ട് ഗൗരിയമ്മ ദമ്പതികളുടെ മകനാണ്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അര്‍ബുദബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

ഞായറാഴ്ച വൈകീട്ട് 7 മണിയോടെ കൊടകരയിലെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. കൊച്ചിന്‍ കലാഭവനിലൂടെ കലാരംഗത്തേക്കുവന്ന ജയേഷ് മിമിക്രികലാകാരനായി ഒട്ടനവധി വേദികള്‍ പങ്കിട്ടിരുന്നു. ലാല്‍ജോസിന്റെ മുല്ല എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. ക്രേസി ഗോപാലന്‍, സുസു സുധി വാത്മീകം, പ്രേതം 2, ജല്ലിക്കെട്ട്, കല്‍ക്കി, പാസഞ്ചര്‍, എല്‍സമ്മ എന്ന ആണ്‍കുട്ടി, സോള്‍ട്ട് ആന്റ് പെപ്പര്‍, കരയിലേക്കൊരു കടല്‍ദൂരം എന്നിങ്ങനെ നിരവധി സിനിമകളിലും അഭിനിയിച്ചിട്ടുണ്ട്. മെഗാ-കോമഡി ഷോകളിലും ഏകാംഗഹാസ്യാവതരണവേദകളിലും ശ്രദ്ധേയ സാന്നിധ്യമായിരുന്നു.

വേറിട്ട അഭിനയചാതുരിയോടെ ചാക്യാരുടെ വേഷവുമായി രംഗത്തെത്തിയ ജയേഷിന്റെ ഹാസ്യാനുകരണം സഹൃദയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഏതാനും വര്‍ഷം മുമ്പ് ഇദ്ദേഹത്തിന്റെ മകന്‍ മരിച്ചിരുന്നു. ഭാര്യ: സുനജ. മകള്‍: ശിവാനി. സഹോദരന്‍: ജ്യോതിഷ്ബാബു.

ലോക്ക്ഡൗണിൽ ജയേഷിന്‍റെ മരുന്നുകൾ എത്തുന്നത് മുടങ്ങിയിരുന്നു. അത് ആംബുലൻസിൽ കണ്ണൂരിൽ നിന്ന് ചാലക്കുടിയിൽ എത്തിച്ചു നൽകിയ നടൻ ടിനിടോമിനും മറ്റ് സുഹൃത്തുക്കൾക്കും ഇദ്ദേഹം നന്ദി പറയുന്ന വീഡിയോ വൈറലായിരുന്നു.

 

Actor and mimicry artist Kalabhavan Jayesh, 44, has passed away. He was pronounced dead at the Kodakara Shanti Hospital on Sunday evening. She had been diagnosed with cancer for over a year. The funeral will be held on Monday Morning.
Jayesh has been in the mimicry industry for the last two decades and has acted in eleven films. The movie was made with Laljose’s Mulla.
Jayesh has acted in films like ‘Pratham Two’, ‘Su Su Sudhi Valmikam’, ‘Passenger’, ‘Crazy Gopalan’, ‘Elsamma’, ‘Salt and Pepper’ and ‘Kaarelakkoru Kadal Duram’. Jayesh has also

About admin

Check Also

പൊരുതി നേടിയവൾ; ശ്രീധന്യ, നീയെത്ര ധന്യ സഹോദരീ അഭിമാന നിമിഷം ബിഗ് സല്യൂട്ട് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ

പൊരുതി നേടിയവൾ; ശ്രീധന്യ, നീയെത്ര ധന്യ സഹോദരീ അഭിമാന നിമിഷം ബിഗ് സല്യൂട്ട് ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ “അവൾക്കു …

Leave a Reply

Your email address will not be published. Required fields are marked *