Breaking News
Home / HEALTH & FITNESS / ഉണക്ക മുന്തിരി വെള്ളത്തിലിട്ട് കഴിച്ചാൽ

ഉണക്ക മുന്തിരി വെള്ളത്തിലിട്ട് കഴിച്ചാൽ

ഉണക്ക മുന്തിരി വെള്ളത്തിലിട്ട് കഴിച്ചാൽ
ഉണക്കമുന്തിരി വെള്ളത്തിൽ ഇട്ടു കുതിർത്തു കഴിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങളെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.

ഉണക്കമുന്തിരി വെള്ളത്തിൽ ഇട്ടു കുതിർത്തു കഴിച്ചാൽ ശരീരത്തിനാവശ്യമായ ഊർജം എളുപ്പത്തിൽ ലഭിക്കും. ക്ഷീണം മാറുവാനുള്ള ഏറ്റവും എളുപ്പമുള്ള മാർഗമാണ് ഇങ്ങനെ ചെയ്താൽ ലഭിക്കുക.

നല്ല ശോധനക്കുള്ള നല്ലൊരു വഴിയുമാണ് ഉണക്കമുന്തിരി വെള്ളത്തിൽ ഇട്ടു കഴിച്ചാൽ നമ്മുക്ക് ലഭിക്കുക. നമ്മുടെ നാട്ടിൽ സാധാരണയായി കൊച്ചുകുട്ടികൾക്ക് നൽകി പോരുന്നു. ഇതിലെ ഫൈബർ ഘടകങ്ങൾ ശരീത്തിൽ പെട്ടന്ന് തന്നെ അലിഞ്ഞു ചേരുന്നു. ഇത് കുതിർക്കാതെ കഴിക്കുമ്പോൾ ചിലവർക്കു മലബന്ധം അനുഭവപ്പെടാറുണ്ട്. അതുകൊണ്ടു കുതിർത്തു കഴിക്കുന്നതാണ് കൂടുതൽ അഭികാമ്യം.

അസിഡിറ്റി
അസിഡിറ്റി മാറുവാൻ ഉത്തമമായ ഒരു മാർഗമാണ് ഉണക്ക മുന്തിരി കുതിർത്തു കഴിക്കുന്നത്. ഇതിൽ നല്ല രീതിൽ കാൽസ്യം അടങ്ങിയിട്ടുണ്ട്. ഉയർന്ന തോതിലുള്ള ഇതിലെ കാൽസ്യത്തെ ശരീരം വളരെ വേഗത്തിൽ ആഗിരണം ചെയ്യുന്നു. അതുകൊണ്ടു തന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഇത് ഏറെ പ്രയോജനപ്രദമാണ്.

അനീമീയ
അനീമിയക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഉണക്കമുതിരി കുതിർത്തു കഴിക്കുന്നത്. ഇതിലെ ഉയർന്ന തോതിലുള്ള അയേൺ ഘടകത്തെ ശരീരം പെട്ടന്ന് തന്നെ ആഗിരണം ചെയ്യുന്നു.

ദഹന പ്രക്രിയ
വെള്ളത്തിലിട്ടു കഴിക്കുബോൾ ഇത് ഏറെ എളുപ്പത്തിൽ ദഹിക്കുന്നു. മാത്രമല്ല ശരീരത്തിന്റെ മൊത്തത്തിലുള്ള ദഹന പ്രക്രിയയെ ഇത് ത്വരിതഗതിയിലാക്കാക്കുന്നു. ഇതിലെ ആന്റിഓക്‌സൈഡുകൾ എളുപ്പം അലിഞ്ഞു ചേരുവാൻ വെള്ളത്തിൽ ഇട്ടു കുതിർത്തു കഴിച്ചാൽ സഹായകരമാകും.

ക്യാൻസർ അടക്കമുള്ള രോഗങ്ങളെ ഒരുപരിധി വരെ തടയുവാൻ ഏറെ സഹായകരമാണ് ഉണക്കമുന്തിരി. ഇതിലെ ആർജ്ജിനേറ്റു എന്ന അമിനോ ആസിഡ് ശരീരത്തിന് ഏറെ വേഗത്തിൽ ലഭ്യമാക്കാൻ ഉണക്കമുന്തിരി കുതിർത്തു കഴിക്കുന്നത് അത്യുത്തമമാണ്. ഇത് നല്ല ലൈംഗീകതക്കും സഹായകരമാണ്

പാലിൽ കുങ്കുമപ്പൂവിന്‌ പകരം ഉണക്കമുന്തിരി ഇട്ടു തിളപ്പിച്ച് വധൂവരന്മാർക്കു കൊടുക്കുന്നത് ചിലയിടങ്ങളിൽ കാണാം. ചുണ്ടുകളുടെയും ചർമ്മത്തിന്റെയും ആരോഗ്യത്തിനും ഏറ്റവും ഫലപ്രദമാണ് ഇതിന്റെ ഉപയോഗം. ഉണക്കമുന്തിരിയിട്ട് വെള്ളം കുടിക്കുന്നത് ചുണ്ടുകൾക്ക് ചുമപ്പ് നിറം പകരുവാൻ നല്ലതാണു. ശരീരത്തിൽ രക്തത്തിന്റെ അളവ് കൂട്ടുന്നത് കൊണ്ട് ചർമ്മ ആരോഗ്യത്തിനും, കൂടുതൽ രക്തഓട്ടത്തിനും പ്രസരിപ്പിനും കുതിർത്ത ഉണക്ക മുതിരി ഏറെ നല്ലതാണ്.

ഉണക്ക മുതിരി മാത്രമല്ല ഇത് ഇട്ട വെള്ളവും കുടിക്കാം. തലേദിവസം രാത്രി ഉണക്ക മുന്തിരി വെള്ളത്തിൽ കുതിർത്തു വച്ച് പിറ്റേദിവസം അതിരാവിലെ വെറും വയറ്റിൽ കുടിക്കുന്നത് ഏറെ പ്രയോജനം ചെയുക. ഉണക്ക മുന്തിരി കുതിർത്തു കഴിക്കുന്നതും, ഇതിന്റെ വെള്ളം കുടിക്കുന്നതും വായയുടെ ആരോഗ്യത്തിന് ഏറെ സഹായകരമാണ്. ഇതിലെ പോളിഫിനോളിൽ പൊളി ന്യൂക്ലിയറന്റുകളാണ് വായയുടെ ആരോഗ്യത്തിന് സഹായിക്കുന്നത്. ആരോഗ്യകരമായ രീതിയിൽ ശരീരഭാരം കൂടുവാനുള്ള മാർഗ്ഗമാണിത്, പ്രതേകിച്ചു കുട്ടികളിൽ. അത് അവരുടെ ആരോഗ്യത്തിന് സഹായകരമാണ്. ഇത് നല്ലൊരു ഹെൽത്ത് ടോണിക്ക് ആണ് .

ഉണക്ക മുന്തിരി കുതിർത്തു കഴിക്കുന്നത് ശീലമാക്കുക, നല്ല ആരോഗ്യമുള്ള ശരീരത്തെ വാർത്തെടുക്കുക.

About admin

Check Also

ഐസൊലേഷൻ മുറിയിൽ നിന്നും ചാടി കാമുകിയെ കാണാൻ പോയതാണ്; ഇപ്പോൾ കാമുകിയും ഐസൊലേഷൻ വാർഡിൽ

ഐസൊലേഷൻ മുറിയിൽ നിന്നും ചാടി കാമുകിയെ കാണാൻ പോയതാണ്; ഇപ്പോൾ കാമുകിയും ഐസൊലേഷൻ വാർഡിൽ കോവിഡ് ൧൯ വൈറസ് വ്യാപന …

Leave a Reply

Your email address will not be published. Required fields are marked *