Breaking News
Home / SPORTS / ന്യൂസിലൻഡിൽ ഇനി രാജ്യാന്തര മത്സരങ്ങൾ നടത്തരുതെന്ന് കമൻ്റേറ്ററും ക്രിക്കറ്റ് നിരീക്ഷകനുമായ ഹർഷ ഭോഗ്‌ലെ.

ന്യൂസിലൻഡിൽ ഇനി രാജ്യാന്തര മത്സരങ്ങൾ നടത്തരുതെന്ന് കമൻ്റേറ്ററും ക്രിക്കറ്റ് നിരീക്ഷകനുമായ ഹർഷ ഭോഗ്‌ലെ.

ന്യൂസിലൻഡിൽ ഇനി രാജ്യാന്തര മത്സരങ്ങൾ നടത്തരുതെന്ന് കമൻ്റേറ്ററും ക്രിക്കറ്റ് നിരീക്ഷകനുമായഹർഷ ഭോഗ്‌ലെ. ന്യൂസിലൻഡിൽ നിലവിൽ ഉള്ളത് ചെറിയ ഗ്രൗണ്ടുകളാണെന്നും അവിടെ മത്സരങ്ങൾ നടത്തിയാൽ ക്രിക്കറ്റ് മത്സരങ്ങളോടുള്ള ആവേശവും രസവും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന് ഹർഷ ഭോഗ്‌ലെ തുറന്നു പറയുന്നു.

“ഈ കാലഘട്ടത്തിലെ ബാറ്റ്സ്മാന്മാർ കായികമായി കരുത്തരും മികവുമല്ലവരുമാണ്. അത് മാത്രമല്ല, അനായാസമായി സിക്സറുകളും
ബൗണ്ടറികളും പായിക്കുവാൻ നൂതനമായ ക്രിക്കറ്റ് ബാറ്റുകൾ ഇത്തരം ബാറ്റ്സ്മാന്മാരെ പലപ്പോഴും സഹായിക്കുന്നുണ്ട്. ഇത്തരം ചെറിയ ഗ്രൗണ്ടുകളിൽ ക്രിക്കറ്റ് കളിക്കുന്നവർ നാളെ ഒരു പക്ഷെ ടിവി സെറ്റുകളിലും ക്രിക്കറ്റ് കളിക്കാൻ ഇടയുണ്ട്. ഈഡൻ പാർക്കിന് പാരമ്പര്യം ഉണ്ടെന്നൊക്കെ എനിക്ക് അറിയുന്ന കാര്യം തന്നെയാണ്. വർഷങ്ങളായി ഇ ഗ്രൗണ്ട് അങ്ങനെ തന്നെയാണ്. അവർ ഗ്രൗണ്ടിൻ്റെ ആകൃതിയും രൂപവുമൊക്കെ വളരെ അധികം മാറ്റിയിട്ടുണ്ട്.”- ഹർഷ ഭോഗ്‌ലെ പറയുന്നു.

ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ നടന്ന ആദ്യ രണ്ട് ഏകദിനങ്ങളിലും ചെറിയ ഗ്രൗണ്ടുകൾ പ്രശനം ഉണ്ടാക്കിയിരുന്നു. എഡ്ജ്ഡ് ആയ പല പന്തുകളും സ്റ്റേഡിയത്തിനു പുറത്ത് പതിക്കുന്ന കാഴ്ചയും നമ്മൾ കണ്ടിരുന്നു. ബാറ്റ്സ്മാൻമാർ അനായാസം സിക്സറുകളും
ബൗണ്ടറികളും പായിച്ചിരുന്നു. ബൗളർമാർ പലപ്പോഴും ഹതാശയാരായി തീർന്നിരുന്നു. ലൈനിലും ലെങ്ങ്തിലും എറിഞ്ഞ പല പന്തുകളും സിക്സറുകളും ബൗണ്ടറികളും ആയി മാറിയിരുന്നു.

രണ്ടാം ടി-20 യില്‍ ഇന്ത്യ ഏഴു വിക്കറ്റിനാണ് വിജയിച്ചത്.ന്യൂസിലാന്‍ഡിന്റെ 133 എന്ന ചെറിയ വിജയലക്ഷ്യം ഇന്ത്യ 15 പന്തുകള്‍ ശേഷിക്കെ മറികടന്നു. കെഎല്‍ രാഹുലും ശ്രേയസ് അയ്യരുമാണ് ഇന്ത്യന്‍ ബാറ്റിംഗിന് കരുത്തായത്. ഓപ്പണറായി ഇറങ്ങിയ രാഹുല്‍ പുറത്താകാതെ രണ്ട് സിക്സും മൂന്ന് ബൗണ്ടറിയും ഉള്‍പ്പെടെ 50 പന്തില്‍ 57 റണ്‍സ് എടുത്തു. ജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 2-0 എന്ന ശക്തമായ നിലയില്‍ ഇന്ത്യ മുന്നിലെത്തി. കളിയുടെ സമസ്ത മേഖലകളിലും നിലവാരം ഇന്ത്യൻ ടീം നിലവാരം പുലർത്തിയിരുന്നു.

ആദ്യ മത്സരത്തിൽ ആറു വിക്കറ്റിനാണ് ഇന്ത്യ ജയം കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് നിശ്ചിത 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 203 റൺസ് നേടിയപ്പോൾ ആറു പന്തുകൾ ബാക്കി നിൽക്കെ നാലു വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ വിജയിക്കുകയായിരുന്നു. ഇന്ത്യക്കായി ലോകേഷ് രാഹുലും ശ്രേയാസ് അയ്യരും അർധസെഞ്ചുറികൾ നേടി. ഏറെകാലത്തെ കാത്തിരിപ്പിനു ശേഷം നാലാം നമ്പറിൽ മികവുള്ള ബാറ്റ്സ്മാനെ ശ്രേയാസ് അയ്യരിൽ കണ്ടെത്താനായതിൽ ക്രിക്കറ്റ് പ്രേമികൾക്കിടയിലും ടീം മാനേജ്മെന്റിനും ആശ്വാസം നല്കുന്ന വാർത്തയാണ്.

പരമ്പരയിലെ മൂന്നാമത്തെ മത്സരം നാളെ ബുധനാഴ്ച നടക്കും. പരമ്പര നേടുക എന്ന ലക്ഷ്യമായിട്ടിരിക്കും സന്ദർശകർ ടീം ഇറങ്ങുക. എന്നാൽ നാട്ടിൽ നടക്കുന്ന പരമ്പര ലക്ഷ്യമായിട്ടായിരിക്കും ആതിഥേയർ ഇറങ്ങുക. കോഹ്ലി പട അപാര ഫോമിലാണ്. സഞ്ജു സാംസൺ ടീമിലുണ്ട്.

About admin

online news web portal

Check Also

ഐപിൽ ഓള്‍ സ്റ്റാര്‍: കോഹ്ലിയും രോഹിത്തും ധോണിയും ഒരേ ടീമില്‍, എതിരാളി സഞ്ജുവും കൂട്ടരും

ഓള്‍ സ്റ്റാര്‍: കോഹ്ലിയും രോഹിത്തും ധോണിയും ഒരേ ടീമില്‍, എതിരാളി സഞ്ജുവും കൂട്ടരും ഇ വർഷത്തെ ഐപിഎല്ലിന് മത്സരങ്ങൾക്ക് മുന്നോടിയായി …

Leave a Reply

Your email address will not be published. Required fields are marked *